പാലക്കാട്: ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ ഭക്ഷ്യസംരംഭകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഈറ്റ് റൈറ്റ് കേരളം-സേഫ് ഓണം’ കാംപെയിന്റെ ഭാഗ മായി നടന്ന ക്ലാസില്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍യുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രവര് ത്തനരീതികള് സംബന്ധിച്ചാണ് പ്രധാനമായും ബോധവല്‍ക്കരണം നല്‍കിയത്.
സുരക്ഷിതമായ ഭക്ഷണനിര്‍മാണം, വ്യക്തിശുചിത്വം, സ്ഥാപനങ്ങളിലെ ശുചിത്വമാനദണ്ഡങ്ങ ള്‍, സുരക്ഷിത സംഭരണവും ഗതാഗതവും, പാക്കേജിങ്, ലേബലിങ്, എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ്-രജിസ്ട്രേഷന്, ഭക്ഷ്യമായം തടയല്‍, ഭക്ഷ്യസംസ്കരണ ഘടകങ്ങളുടെ അനുവദനീ യമായ ഉപയോഗം, ഉപയോഗിച്ച പാചക എണ്ണ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍ എന്നിവയെ സംബന്ധിച്ചും വിദഗ്ദ്ധര്‍ ക്ലാസെടുത്തു. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലുടനീളം പ്രത്യേക പരിശോധനകള്‍ക്കൊപ്പം ബോധവല്‍ക്കരണവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കാറ്ററിങ് യൂണിറ്റുകള്‍, മധുരപലഹാര നിര്‍മാണ സ്ഥാപനങ്ങള്‍, ഭക്ഷ്യനിര്‍മാണ-വിതരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, വിവിധ വ്യാപാര സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷ്യ സംരംഭകര്‍ സുര ക്ഷിത ഭക്ഷ്യസംസ്കാരത്തിനുള്ള പ്രതിജ്ഞയെടുക്കുകയും ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് രമേഷ് പിഷാര ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഓരോ പൗരന്റെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന സാമൂഹിക ഉത്തരവാണ് ഭക്ഷ്യസുരക്ഷയെന്നും അത് നിയമപാലനത്തില്‍ മാത്രം ഒതുങ്ങുന്നത ല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. എ. രേഖ അധ്യക്ഷയായി. ഉദ്യോഗസ്ഥ രായ ഡോ. ഫാസില, അനീഷ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പാലക്കാട് ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫിസര്‍ ഡോ. എസ്. ലിജ, പാലക്കാട് ബേക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് സയിദ് ഫാഹിം, കാറ്ററിങ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ്, ഡോ. എല്‍.ബി സ്വാതി എന്നിവര്‍ പങ്കെടുത്തു.
