മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സം സ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. രജിസ്ട്രേഷന് വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍ മാനുമായ ഒ.ജെ ജനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാ ണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നല്‍കിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്സവബത്തയുടെ ആനുകൂല്യം നല്കു മെന്ന് മന്ത്രി അറിയിച്ചു. അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി മൂന്ന് ലക്ഷ ത്തില്‍ നിന്നും ആറ് ലക്ഷം ആക്കി ഉയര്‍ത്തി. മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിത ര്ക്കുള്ള ആനുകൂല്യങ്ങള്‍ക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്പ്പാക്കണ മെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി. സ്റ്റാമ്പ് വെണ്ടര്‍ ലൈസന്‍സികളുടെ പ്രതിനിധികളും ബോര്‍ഡ് അംഗങ്ങളുമായ കെ.ബാഹുലേയന് നായര്‍, എം.വി രമേശ്, വി.വി ശശിമോന്, കെ.പ്രസീത, ടി.കെ ഉമൈസ്, ബോര്‍ഡ് സെക്രട്ടറി പി.കെ സാജന്‍കുമാര്‍, നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം.വി പ്രമോദ്, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി എല്‍.ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ബി.ബീന എന്നിവര്‍ പങ്കെടുത്തു.
