കോങ്ങാട്-പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിയദര്‍ശിനി ബസിന് സ്വീകരണം
കോങ്ങാട്: ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. കെ.എസ്.ആര്.ടി സിയുടെ പാലക്കാട് മെഡിക്കല്‍ കോളജ് – കോങ്ങാട് പ്രിയദര്‍ശിനി യാത്രയ്ക്ക് കോങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര് ക്കാര് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതികള്‍ക്ക് അതീവ പ്രാധാന്യം നല്കി സമയബന്ധിതമാ യാണ് നടപ്പിലാക്കുന്നത്. ആവശ്യപ്പെട്ടിട്ടുള്ള കാഞ്ഞിരപ്പുഴ, തച്ചമ്പാറ റൂട്ടുകളില്‍ കൂടി പ്രിയ ദര്‍ശിനി ബസുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് നീതു ശങ്കര്‍ അധ്യക്ഷയായി. ജോഷി, പി എസ് ശശികുമാര്‍, റിയാസ് നാലകത്ത്, മഹേഷ്,രവി,സി എന്‍ ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
