എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂള്‍ തയ്യാറാക്കിയ പത്രം ‘ടൈംസ് ഓഫ് മുണ്ടക്കുന്ന്’ മണ്ണാര്‍ക്കാട് ബി.പി.സി കെ.കെ മണികണ്ഠന് പ്രകാശനം ചെയ്തു. പത്രത്തിന്റെ എഡിറ്ററും മാനേ ജറുമായ പി ജയശങ്കരന്‍ ആദ്യ പതിപ്പ് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സ്കൂളിന്റെ പ്രവേശനോത്സവം മുതല്‍ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ ഉള്‍പ്പെ ടുത്തിയാണ് ആദ്യ ലക്കം പുറത്തിറക്കിയത്. തുടര്‍ന്നുള്ള ഓരോ മാസത്തേയും വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി പ്രതിമാസം ഓരോ പത്രങ്ങള്‍ എന്ന രീതിയിലാണ് പുറത്തിറക്കാന്‍ തീരുമാനിച്ചി ട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.പത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് പതിനൊന്നം ഗ എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.
പ്രകാശന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പ്രധാന അധ്യാ പകന്‍ പി.യൂസഫ്, പി.ടി.എ. ഭാരവാഹികളായ ജസീന, ഷഹന ലബീബ്, ലിയ നൗഷിദ, അധ്യാപ കരായ സഷീര്‍ ബാബു, കെ.രാജഗോപാല്‍, മുഹമ്മദ് സബീല്‍, രവികുമാര്‍, സൗമ്യ, അബ്ദുല്‍ ഗഫൂര്‍, കെ.ബിന്ദു, അമീര്‍ ബാബു, പി.ജിതേഷ്, സ്കൂള്‍ ലീഡര്‍ അന്‍സാറുള്ള എന്നിവര്‍ സംസാരിച്ചു.
