പാലക്കാട് : ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ റോഡരികുകളിലും കവലകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ച സാഹചര്യത്തിലും ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി. കാലപ്പഴക്കം മൂലം പല ബോര്‍ഡുകള്‍ക്കും ബലക്ഷ യം സംഭവിച്ചിരിക്കാവുന്നതിനാല് അവ റോഡിലേക്കോ വാഹനങ്ങളിലേക്കോ കാല്‍നടയാത്ര ക്കാരുടെ ദേഹത്തോ വീണ് ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യയുണ്ട്.ഫ്ലെക്സ് ബോര്‍ഡു കള്‍ സ്ഥാപിച്ച ക്ലബ്ബുകളും ആരാധകസംഘങ്ങളും സംഘടനകളും വ്യക്തികളും സ്വന്തം ഉത്തര വാദിത്വത്തില്‍ എത്രയും വേഗം അഴിച്ചുമാറ്റണം. അഴിച്ചുമാറ്റുന്ന ഫ്ലെക്സുകളും മുള, തടി, ഇരുമ്പ് തുടങ്ങിയ സാമഗ്രികളും റോഡരികുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്.
പൊതുജനങ്ങളുടെ സുരക്ഷയും ശുചിത്വവും മുന്‍നിര്‍ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യുടെ നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
