കോട്ടോപ്പാടം:തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കോട്ടോപ്പാടം പാറപ്പുറത്ത് സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ തെരുവുനായയുടെ ജഡം വന്യജീവി ഭക്ഷിച്ചനിലയില്‍ കണ്ടെത്തി.പാറപ്പുറത്ത് കെ.വി മുസ്തഫയെന്നയാളുടെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ ടാപ്പി ങ്ങിനെത്തിയ തൊഴിലാളികള്‍ നായയുടെ ജഡം കണ്ടത്. ഒരുദിവസം പഴക്കമുള്ള ജഡം മുക്കാല്‍ ഭാഗത്തോളം വന്യജീവി തിന്ന നിലയിലുമായിരുന്നു.
വനാതിര്‍ത്തിയില്‍ നിന്നും ഏകദേശം നൂറുമീറ്ററോളം അകലെയായാണ് തോട്ടമുള്ളത്. നായയെ കൊന്നത് കടുവയോ പുലിയോ മറ്റോ ആയിരിക്കുമോയെന്ന സംശയം പ്രദേശത്ത് പരിഭ്രാന്തിയും സൃഷ്ടിച്ചു. വിവരമറിയിച്ചപ്രകാരം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥല ത്തെത്തി വ്യാപകപരിശോധന നടത്തി.തോട്ടംമുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും വന്യജീവി യുടെ കാല്‍പ്പാടുകളോ മറ്റുതെളിവുകളോ കണ്ടെത്തിയില്ല. നായയെ തിന്നത് കുറുനരിയാ ണെന്നും അതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭാഗത്ത് കുറുനരിയുടെ ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.തിരുവിഴാംകുന്ന് മേഖ ലയില്‍ നിലവില്‍ കാട്ടാനശല്യം രൂക്ഷമാണെങ്കിലും അടുത്തിടെയൊന്നും പുലിയുടെയോ, കടു വയുടെയോ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.ഒരാഴ്ച മുന്‍പ് ഭീമനാട് അത്താണിപ്പടിയില്‍ പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. മണ്ണാര്‍ക്കാട് ആര്.ആര്.ടിയെത്തി വ്യാപകതിരച്ചില്‍ നട ത്തിയെങ്കിലും വന്യജീവി സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
