മണ്ണാർക്കാട്:മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാ ക്കി എൻ. ഷംസുദ്ദീൻ നടപ്പാക്കി വരുന്ന ഫ്ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോർ അഡ്വാൻസ്മെന്റ് ഓഫ് മണ്ണാർക്കാട്’സ് എജ്യുക്കേഷൻ)വിദ്യാഭ്യാസ കർമ പദ്ധതിയുടെ ഭാഗമായുള്ള എജ്യു കോൺ ക്ലേവ് ഇന്ന് (ഞായർ)ഉച്ചക്ക് രണ്ടിന് മണ്ണാർക്കാട് കോടതിപ്പടി എം.പി ഓഡിറ്റോറിയത്തിൽ നട ക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. രമേഷ് പിഷാരടി എം.എൽ.എ മുഖ്യാതിഥിയും ചലച്ചിത്ര താരം ബേസിൽ ജോസഫ് വിശിഷ്ടാതിഥിയുമാ കും.വിദ്യാഭ്യാസ രംഗത്തെ നൂതന ചിന്തകളും ആശയങ്ങളും സംബന്ധിച്ച് പ്രമുഖ കരിയർ വിദഗ്ധ ൻ മൻസൂറലി കാപ്പുങ്ങൽ, എൻസ്കൂൾ ലേണിങ് സിഇഒ കെ.വി.മുഹമ്മദ് യാസീൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള എസ്. എസ്. എൽ.സി,പ്ലസ് ടു സമ്പൂർണ എ പ്ലസ് വിജയികൾക്കും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷി പ്പ്, എൽ.പി,യു.പി വിഭാഗം സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്കും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡുകൾ സമ്മാനിക്കും.നൂറ് ശതമാനം വിജയനേട്ടം കൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും ധീരതക്കുള്ള രാഷ്ട്രീയ ബാൽ പുരസ്കാർ ജേതാവ് മുഹമ്മദ് സിദാൻ, ഇരുപതാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കെ. അൻഷദ് തുടങ്ങി യവർക്കുള്ള സ്നേഹാദരവും ഫ്ലെയിം പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും കോൺക്ലേവിൽ നടക്കും.
