കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും, വിവിധ സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോ ദിച്ചു. ‘താരത്തിളക്കം’ എന്ന പേരില്‍ കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീര്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവര്‍, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം. എസ്. സ്കോളര്‍ഷിപ്പ് ജേതാക്കള്‍, കുരുത്തിച്ചാലില്‍ അകപ്പെട്ട കാട്ടാനയുടെ ജഡം കരക്കെത്തി ച്ച പ്രദേശവാസികള്‍, കലാകായിക താരങ്ങള്‍, വിരമിച്ച അങ്കണവാടി ടീച്ചര്മാര് എന്നിവരെ അനുമോദിച്ചു. ഷാഹിന എരേരത്ത്, ജി.സുരേഷ്കുമാര്‍, ഇ.മിനി, അക്ബര്‍ അലി, ഇല്യാസ്, സിദ്ദിക്ക് പാറേക്കോട്, ഐലക്കര മുഹമ്മദാലി, ഇ.മുത്തു, ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി അര്ജുന് എന്നിവര്‍ സംസാരിച്ചു.
