മണ്ണാര്‍ക്കാട്: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി (യു.ജി.എസ്) പ്രഖ്യാപിച്ച 10ലക്ഷം രൂപയുടെ സഹായധനം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട്, മന്ത്രി എന്‍.ഷംസുദ്ദീന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി വി.ഡി സതീശന് തുക നല്‍കിയത്. പാലക്കാട് ഡി.സി.സി. വൈ സ് പ്രസിഡന്റ് ഫിറോസ് ബാബു, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, ഷെരീഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോ ടെയാണ് യു.ജി.എസ്. ഗ്രൂപ്പ് ഈ തുക കൈമാറിയത്. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തി ന്റെ ഭാഗമായി ഇത്തരത്തിലുള്ള ജീവകാരുണഅയ പ്രവര്‍ത്തനങ്ങളില്‍ യു.ജി.എസ്. ഗ്രൂപ്പ് എപ്പോഴും മുന്നിലുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു.
