അഗളി:എന്‍.എസ്.എസ്. സപ്തദിന ക്യാംപിനിടെ സ്കൂളിലെ വാട്ടര്ഫില്റ്റര് പ്രവര്‍ത്തനരഹിത മായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുതിയ വാട്ടര്‍ ഫില്‍റ്റര്‍ എത്തിച്ചുനല്‍കി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ മാതൃകയായി. പുതൂര്‍ ഗവ. വൊ ക്കേഷണല്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കാണ് ഇവര്‍ വാട്ടര്‍ ഫില്‍റ്റര്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്കൂളില്‍ വെച്ച് നടന്ന എന്‍.എസ്.എസ്. ക്യാംപിനിടെയാണ് ഫില്‍റ്റര്‍ കേടായ വിവരം വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മുന്‍ ക്യാംപ് സൈറ്റ് സന്ദര്ശിക്കാനായെത്തിയപ്പോഴാണ് ‘സ്പര്‍ശം’ പദ്ധതിയിലുള്‍പ്പെടുത്തി വാട്ടര്‍ ഫില്‍റ്റര്‍ സമ്മാനി ച്ചത്. വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാനായി എന്‍.എസ്.എസ്. യൂണിറ്റുകള്‍ നടത്തിയ ഇട പെടല് അഭിനന്ദനാര്‍ഹമാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കല്ലടി കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ. ശരീഫ്, ഡോ. എ.പി. ജൂലിയ, വളണ്ടിയര്‍മാര്‍ എന്നിവരില്‍ നിന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജിത ജോണ്സണ്, സീനിയര്‍ അധ്യാപകന് മാണിക്യന് എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ ഫില്‍റ്റര്‍ ഏറ്റുവാങ്ങി. സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാരും പങ്കെടുത്തു.
