മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.ജി. ഇ ആമിന ടീച്ചര്‍ അധ്യക്ഷയായി. അബൂബക്കര്‍ ഭാഷാ വിഷയത്തിലും ശിഹാബുദ്ദീന് നാലകത്ത് മാറുന്ന ലോകവും മാറേണ്ട അധ്യാപക എന്ന വിഷയത്തില്‍ എ. ഐ. പരിശീലനത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് പാഠപുസ്തക ചര്‍ച്ചയും ടി.എം., പഠനോപകരണ നിര്‍മാണവും നടന്നു. ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ്, ഉപജില്ല അറബിക് കലോസവം എന്നിവയെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. അലി ആര്യമ്പാവ് നേതൃത്വം നല്കി. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂക്കര്‍, അധ്യാപകരായ ബഷീര്‍, ഹസൈനാര്‍, കരിം,എം. മുഹമ്മദാലി, അസ്ലം കിളിരാണി, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
