കോട്ടോപ്പാടം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ടമംഗലത്തെ അമ്പാഴക്കോട് വീട്ടില്‍ ഉസ്മാന്റെ മകന് ഷഹീദ് അസ്ലം (18) ആണ് മരിച്ചത്. അരിയൂര്‍ – കണ്ട മംഗലം റോഡില്‍ കനാല്‍ റോഡിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. അരിയൂരിലെ കടയിലെ ജീവനക്കാരനായ അസ്ലം വീട്ടില്‍ നിന്നും കടയിലേക്ക് വരുന്ന വഴിയാണ് അപക ടത്തില്‍പ്പെട്ടത്. ഉടനെ വട്ടമ്പലത്തും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: റംല. സഹോദരന്: മുസ്തഫ.