അഗളി: അട്ടപ്പാടി കോട്ടത്തറയില്‍ നിന്നും വയോധികയെ 2.210 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. കോട്ടത്തറ സ്വദേശിനി നാഗമ്മാള്‍ (61) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതി യെ പിടികൂടിയിട്ടില്ല.അട്ടപ്പാടി ഭാഗത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ചെറു പൊതികളാക്കി കച്ചവ ടം ചെയ്തു വരികയാണ് ഇവരെന്ന് എക്സൈസ് പറയുന്നു. അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയും പാര്‍ട്ടിയും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി കെ ഷിബു, പ്രിവന്റി ഓഫിസര്‍ എസ്.സമോദ്, ഓഫിസര്‍മാരായ ടി കെ ഭോജന്, കെ.രംഗന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജാനിഷ്.പി ടോം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
