പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹ ചര്യം കണക്കിലെടുത്ത് അപേക്ഷ നല്‍കി 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാര്‍ഡ് ലഭിച്ച വര്‍ക്ക് റേഷന്‍ വിഹിതവും സൗജന്യ കിറ്റും നാളെ കൂടി (മെയ് 21) റേഷന്‍ കടകളില്‍ നിന്ന് വാങ്ങാവുന്നതാണ്. നിശ്ചിത ദിവസം കിറ്റ് കൈപ്പറ്റാന്‍ സാധിക്കാത്ത അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് മെയ് 25 മുതല്‍ തെരഞ്ഞെടുത്ത സപ്ലൈകോ വില്പന കേന്ദ്രങ്ങളില്‍ നിന്നും റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ കിറ്റ് കൈപ്പറ്റാന്‍ സൗകര്യമുണ്ടാ യിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍ അറിയിച്ചു.

ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങുന്നതിന് ജനപ്രതി നിധികളുടെ സത്യവാങ്മൂലം നല്‍കിയവര്‍ക്ക് നാളെ (മെയ് 21) കൂടി കിറ്റുകള്‍ കൈപ്പറ്റാം. പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി, പയര്‍/ കടല വിതരണം നാളെ (മെയ് 21) ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!