മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍ മാണത്തിന് സാമ്പത്തിക സഹായം അനുവദിച്ചവരില്‍ നിന്നും നഗര സഭ വാങ്ങി വെച്ച ഒറിജിനല്‍ ധാരങ്ങള്‍ തിരികെ നല്‍കുന്നില്ലെന്ന് ആക്ഷേപം.ഇതോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭി ക്കാന്‍ ആധാരം ഈടായി നല്‍കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയി ലായി ഗുണഭോക്താക്കള്‍. മൂന്നും നാലും സെന്റ് സ്ഥലമുള്ള ഗുണ ഭോക്താക്കളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.മക്കളുടെ പഠനം,വിവാഹം,ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടെ ത്താന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.നഗരസഭയ്ക്ക് കൈമാറിയ ആധാരങ്ങള്‍ സുരക്ഷിതമാണോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. എത്രയും വേഗം ഉടമസ്ഥര്‍ക്ക് ആധാരം തിരികെ നല്‍കാന്‍ നടപടി യുണ്ടാകണമെന്നാണ് ആവശ്യം.അതേ സമയം പദ്ധതിയില്‍ വീടു കള്‍ അനുവദിച്ച പലര്‍ക്കും മുഴുവന്‍ പണവും ഇനിയും ലഭിച്ചിട്ടി ല്ലെന്നും പരാതിയുണ്ട്.മുഴുവന്‍ തുകയും അനുവദിച്ച് മഴക്കാലത്തിന് മുമ്പ് വീട് പണി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.