മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സാക്ഷരത കോഴ്സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുക ള്‍ എന്നിവയിലേക്കുള്ള രജിസ്ട്രേഷന് ജൂലൈ 20 വരെ നീട്ടി. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്സുകളുടെ പ്രോസ്പെക്ടസ്, അപേ ക്ഷാ ഫോം, ചെല്ലാന്‍ എന്നിവ literacymissionkerala.org ല്‍ ലഭ്യമാണ്.
വിവിധ കാരണങ്ങളാല്‍ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകാത്തവര്‍ക്കും ഔപചാരിക വിദ്യാഭ്യാ സം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും പഠനം പുനരാരംഭിക്കാനോ തുടരാനോ ആഗ്രഹിക്കു ന്നവര്‍ക്കും തുല്യതാ കോഴ്സുകള്‍ മികച്ച അവസരമാണ്. സാക്ഷരതാമിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ സര്‍ട്ടിഫിക്കറ്റിന് കേരള പി.എസ്.സി.യുടെ അംഗീകാരമുണ്ട്. ഹയര്‍ സെക്കന്‍ഡറി തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും അംഗീകൃതമാണ്.നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകള്‍ക്ക് കുറഞ്ഞ പ്രായപരിധി 15 വയസാണ്. നാലാംതരം തുല്യതയി ല്‍ നവസാക്ഷരര്‍ക്കും പ്രൈമറി പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കും, ഏഴാംതരം തുല്യതയില്‍ നാലാംതരം തുല്യത വിജയിച്ചവര്‍ക്കും അപ്പര്‍ പ്രൈമറി തലത്തില്‍ പഠനം മുടങ്ങി യവര്ക്കുമാണ് പ്രവേശനം. ഈ രണ്ട് കോഴ്സുകളിലേക്കും പഠിതാക്കളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല.
ഏഴാംതരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെയുള്ള കാലയളവില്‍ എസ്.എസ്. എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതര ണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. കോഴ്സ് വിജയിക്കുന്നവര്‍ക്ക് ഉന്നത പഠ നത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്.പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലേക്ക് ചേരാം. പ്ലസ് ടു/ പ്രീ ഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്സില്‍ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയ ര്‍ സെക്കന്‍ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സി ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഡ്മിഷന് ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2600 രൂപയാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സിനുള്ളത്. പത്താംതരത്തിന് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1950 രൂപയാണ്. എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കോഴ്സ് ഫീസ് ഇല്ല. രജിസ്ട്രേഷന് ഫീസ് അടയ്ക്കണം.സംസ്ഥാനത്തെ വിവിധ ജില്ലാ സാക്ഷരതാമിഷനുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളില്‍ പൊതുഅവധി ദിവസങ്ങളിലാണ് തുല്യതാ ക്ലാസുകള്‍ സം ഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം വകയിരുത്തിയും നിര വധി പഠിതാക്കള്‍ക്ക് തുല്യതാ കോഴ്സുകളില്‍ ചേരാന്‍ അവസരമൊരുക്കുന്നുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് തിരുവനന്തപുരം സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധപ്പെട്ട ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ പഠനകേന്ദ്രങ്ങളുടെ ചുമതലയുള്ള പ്രേരക്മാരുമായോ ബന്ധപ്പെടാം.
