മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളേജ് ഇംഗ്ലീഷ് വിഭാഗവും മലയാളവിഭാഗവും റീഡേഴ്സ് ഫോറവും സംയുക്തമായി വായനോത്സവം ശ്രദ്ധേയമായി. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുമോദ് മുഖ്യാതിഥിയായിരുന്നു. ‘വായനയും സംസ്കാര വും’ എന്ന വിഷയത്തില്‍ ്അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പി.എം ജാസ്മിന് അധ്യക്ഷയായി. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ. പി.എം റീന മുഹമ്മദ്, ഡോ.രാജേഷ് മോന്‍ജി, ഫൈസുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു.
