മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ആര്യമ്പാവ് കൊമ്പത്ത് കുടുംബവഴക്കിനൊടുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പള്ളത്ത് വീട്ടില്‍ സുകുമാരന്‍ (43) ഭാര്യ ദീപ (38) എന്നിവരാണ് മരിച്ച ത്. സുകുമാരന്‍ ഭാര്യയെ കത്തികൊണ്ട് കഴുത്തറുത്തശേഷം സ്വയംകഴുത്തുമുറിച്ച് ജീവനൊടു ക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് സമീപവാസികളെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകല്‍ പൊലി സിലും വിവരമറിയിച്ചു. സുകുമാരന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും, ദീപ യുടെ മൃതദേഹം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലുമാണുള്ളത്. നാട്ടുകല്‍ സി.ഐ. ഉള്‍പ്പെട്ട പൊലിസ് സംഘമെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.