പാലക്കാട്: വിദ്യാര്‍ഥികളെ കായിക കലാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തല്‍പ്പരരാക്കി ലഹരി വിപത്തിനെ നേരിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. സാമൂഹിക പുന: സൃഷ്ടിയുടെ ഭാഗമായി ലഹരിയെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാരി ന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളി ല്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് തൂഫാനില്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാന പങ്കാളിയാണ്. വിദ്യാര്‍ഥികളില്‍ കായികാ വേശം നിറയ്ക്കുന്നതിനും അത് ലഹരിക്കെതിരായ കൊടുങ്കാറ്റാക്കി മാറ്റാനും ‘വന്‍ മില്യണ്‍ തൂഫാന് ഗോള്‍’ പദ്ധതി 10 ലക്ഷം ഗോള്‍ എന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. രാസലഹരിക്കെ തിരെ തികഞ്ഞ ജാഗ്രത അനിവാര്യമാണന്നും വിദ്യാര്‍ഥികള്‍ ‘ജീവിതമാകണം ലഹരി’യെന്ന സന്ദേശം മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രമേഷ് പിഷാരടി എം എല്‍ എ അധ്യക്ഷനായി. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കോട്ടമൈതാനം അഞ്ച്വിളക്കില് നിന്ന് ആരംഭിച്ച ഫണ്‍ റണ്‍ എ.സുമേഷ് അച്യുതന് എം.എല്‍.എ. ഫ്ളാഗ് ഓഫ് ചെയ്തു. ഫണ്‍ റണ്ണില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗവ. മോയന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി ഫ്ലാഷ് മോബും അവതരിപ്പിച്ചു.
ജില്ലാ വിമുക്തി മാനേജര്‍ എസ് സജീവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ കൗണ്‍സിലര്‍ പ്രിയ വെങ്കിടേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ ടി എന്‍ സുധീര്‍, അസി. എക് സൈസ് കമ്മീഷ്ണര്‍ എ.ആര് നിഗീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എസ് ആനന്ദ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് കാസിം, സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡന്റ് സി ഹരിദാസ്, ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ ലത, കെ.എസ്.ഇ.ഒ. എ. സെക്രട്ടറി കെ.പി സുധീര്‍, അഗളി ഇ.ആര്.ഒ. ആര്.പ്രദീപ്, കെ. എസ്.ഇ.എസ്.എ. പ്രസിഡന്റ് പി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
