കല്ലടിക്കോട്: സമൂഹത്തില്‍ ലഹരി ഉപഭോഗത്തിനും വിപണനത്തിനും തടയിടുന്നതിന് പ്രായ ഭേദമന്യേ ഏക മനസ്സോടെ അണിചേരണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി കെ.എ തുളസി ടീച്ചര്‍. ജനമൈത്രി കല്ലടിക്കോട് പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ സംഘടി പ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണവും ‘ഓപ്പറേഷന് തൂഫാന്’ ബോധവല്‍ക്കരണ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും വേരറക്കുക എന്ന ഉദ്ദേശ ത്തോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷന് തൂഫാന് പദ്ധതി നടപ്പിലാക്കുന്നത്.സമൂഹത്തിലും കുടുംബങ്ങളിലും, യുവാക്കള്‍ക്കിടയിലും ലഹരി ഉപയോഗം തടയുകയും വിപണനത്തിന് അറു തി വരുത്തുകയുമാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഗോള്‍ ചലഞ്ച്, തെരുവു നാടകം എന്നിവ യും അനുബന്ധമായി നടന്നു. പ്രൊബേഷന്‍ എസ്.ഐ. ആമിന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
കല്ലടിക്കോട് ടി ബി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. സി.അലവി അധ്യക്ഷനായി. കല്ലടിക്കോട് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. സുധീഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ജോസഫ്, പി.ശ്രീലത, റിയാസ് നാലകത്ത്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നിജാമുദീന്‍, വ്യാപാരി വ്യവസായി പ്രതിനിധി അജോ മഞ്ഞാടി ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
