മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവര്‍ഷത്തെ ഹജ്ജിന് പോകാന്‍ ഉദ്ദേ ശിക്കുന്ന ഹാജിമാര്‍ക്ക് അപേക്ഷാസമര്‍പ്പണം മുതല്‍ യാത്ര പുറപ്പെടുന്നത് വരെയുള്ള സഹാ യങ്ങള്‍ ലഭ്യമാക്കാന്‍ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ, മണ്ഡലം തലങ്ങളില്‍ ഹജ്ജ് കമ്മിറ്റി നിയോഗിച്ച പരിശീലകരുടെ നേതൃത്വത്തിലുള്ള സഹായകേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു.
തീര്‍ഥാടകര്‍ക്ക് യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനും, യാത്രാവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുമാണ് ഹെല്പ് ഡെസ്ക് സജ്ജമാക്കിയിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.പി.ജാഫറലി -9400815202,പി.മുഹമ്മദലി എടത്തനാട്ടുകര -9446151577 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സ്മാരകസൗധത്തില്‍ നടന്ന ചടങ്ങില്‍ ഇ.റഷീദ്, പി.മുഹമ്മദ് മാസ്റ്റര്‍, കാസിം കുന്നത്ത് എന്നിവരില്‍ നിന്നും രജിസ്ട്രേ ഷന് രേഖകള്‍ മന്ത്രി ഏറ്റുവാങ്ങി.
ട്രൈനര്‍ എന്‍.വി ഷബീര്‍ ആമുഖ പ്രഭാഷണം നടത്തി. മണ്ണാര്‍ക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേ രി, കെ.ആലിപ്പുഹാജി, ബഷീര്‍ തെക്കന്‍, ഹാജീസ് ഹെല്പിങ് ഹാന്‍ഡ്സ് ഭാരവാഹികളായ ഹുസൈന് കളത്തില്‍, ഹമീദ് കൊമ്പത്ത്, കെ.പി അബ്ദുറഹ്മാന്, ട്രൈനര്‍മാരായ യൂസഫ് ഇള യോടത്ത്, ടി.കെ അന്‍വര്‍ സാദിഖ്, എം.ബഷീര്‍, സി.എച്ച് മുഹമ്മദ് ഷാഫി മാഹിരി, എന്‍.അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
