എടത്തനാട്ടുകര: മണ്ണാര്‍ക്കാട് താലൂക്ക് തഹസില്‍ദാര്‍ പി. അബ്ദുറഹ്മാനെ എടത്തനാട്ടുകര ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് ടീം ആദരിച്ചു. ബിഗ്സീ പാര്‍ട്ണര്‍മാരായ എ. സുല്‍ഫിക്കര്‍ അലി, വി. മുസ്തഫ എന്നി വര് ചേര്‍ന്ന് മൊമെന്റോ സമ്മാനിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസില്‍ ഡെപ്യൂട്ടി തഹസില്‍ദാ റായി സേവനമനുഷ്ഠിക്കവെ കഴിഞ്ഞയാഴ്ചയാണ് അബ്ദുറഹ്മാന് തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചത്.ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ണര്‍മാരായ അലി മഠത്തൊടി, ഹംസ പടുകുണ്ടില്‍, പി. അബ്ദുല്‍ ലത്തീഫ്, സജ്ന കിഴിശ്ശേരി, എഴുത്തുകാരന് ഇബ്നു അലി എടത്തനാട്ടു കര, മാനേജര്‍ ടി.കെ അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2000-ല്‍ എല്‍.ഡി ക്ലര്‍ക്കായി റവന്യൂ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അബ്ദുറഹ്മാന്, അലനല്ലൂര്‍ ഒന്ന്, രണ്ട്, എടപ്പറ്റ, കോട്ടോപ്പാടം മൂന്ന്, തച്ചനാട്ടുകര ഒന്ന് വില്ലേജുകളില്‍ വില്ലേജ് ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ലാന്‍ഡ് ബോര്‍ഡിലും ഡെപ്യൂട്ടി തഹസില്‍ ദാറായി ജോലി ചെയ്തിട്ടുണ്ട്. മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2003-ല്‍ പാലക്കാട് ജില്ലാ കലക്ടറില്‍ നിന്ന് ഗുഡ് സര്‍വീസ് എന്‍ട്രിയും, 2016-ല്‍ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എടത്തനാട്ടുകര വട്ടമണ്ണപ്പുറം പോത്തുകാടന് സൈതാലി-ആമിന ദമ്പതികളുടെ മകനാണ് ഇദ്ദേഹം. അലനല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ഷഫ്നയാണ് ഭാര്യ. അംന, അലി എന്നിവര്‍ മക്കളാണ്.
