കല്ലടിക്കോട്: പാലക്കാട് രൂപതയുടെ സമുദായ ശക്തീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, താവളം, പൊന്നംകൊട് ഫൊറോനാ കളിലെ പ്രവര്‍ത്തകര്‍ക്കായി പൊന്നംകോട് സംഘടിപ്പിച്ച പരിശീലന പരിപാടി രൂപതാ വികാരി ജനറാള്‍ മോണ്‍.ജീജോ ചാലക്കല്‍ ഉദ്ഘാട നം ചെയ്തു.മണ്ണാര്‍ക്കാട് ഫൊറോന പള്ളി വികാരി ഫാ. രാജു പുളിക്കത്താഴെ അധ്യക്ഷനായി. സമുദായ ശാക്തീകരണ സമിതി ഡയറക്ടര്‍ ഫാ.ചെറിയാന് ആഞ്ഞിലിമൂട്ടില്‍, സമിതി കണ് വീനര് ബോബി ബാസ്റ്റ്യന്‍,കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, പാലക്കാട് രൂപത മാതൃവേദി സെക്രട്ടറി ബീന വര്‍ഗ്ഗീസ്, കത്തോലിക്ക കോണ്‍ഗ്രസ്സ് രൂപത വൈസ് പ്രസിഡന്റ് ജോമി ജോര്‍ജ്, മദ്യ വിരുദ്ധ സമിതി രൂപത പ്രസിഡന്റ് മാത്യു കല്ലടിക്കോട്, ഫ്രാന്‍സിസ് തുടിയന്‍ പ്ലാക്കല്‍,അലന് ആന്റണി ബാബു, ഫാ.ഡോ.മാത്യു ഇല്ലത്ത് പറമ്പില്‍,ഫാ.ഡോ.അരുണ്‍ കലമറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു
