മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനകുടുംബങ്ങള്‍ക്കായി ഒന്നാംമൈല്‍ പെരിമ്പടാരിയില്‍ നിര്‍മിക്കുന്ന വാദി സൈനബ് ഹൗസിങ് പ്രൊജക്ടിന്റെ ഭാഗമാ യുള്ള മൂന്നാമത്തെ വീടിന്റെ കട്ടിളവെപ്പ് നടന്നു. എം.ആര്.സി. ചെയര്മാന് കെ.മുസ്തഫ ഹാജി കട്ടിളവെപ്പ് കര്‍മ്മം നിര്‍വഹിച്ചു.
ഈ ആഴ്ചതന്നെ നാലാമത്തെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു. ആഗസ്റ്റ് മാസത്തോടെ നാലുവീടുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.സുമനസ്സുകളുടെ സഹായത്തോടെയാണ് ഭവനനിര്‍മാണ പദ്ധതി പുരോഗമിക്കുന്നത്. ചടങ്ങില്‍ പ്രൊഫ. സലാഹുദ്ദീന് അധ്യക്ഷനായി.
കൗണ്‍സിലര്‍ സുബൈര്‍ മാനു, പാറക്കല്‍ ഹമീദ് സാഹിബ്, കെ.സി. അബ്ദുല്‍ റഹ്മാന് സാഹിബ്, കെ.പി. അബ്ദുല്‍ റഹ്മാന്, അഡ്വ. പി.കെ. മുനീര്‍, ജബ്ബാര്‍ ഹാജി, എം.ആര്.സി. ട്രഷറര്‍ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
