മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉല്പാദനവും വിതരണവും പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷന് ശുദ്ധി’ പദ്ധതിയ്ക്ക് തുടക്കമിട്ട് എക്സൈസ് വകുപ്പ്. ഉപഭോ ക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിര്‍മാണം തടയുന്ന തിനുമായി എക്സൈസ് വകുപ്പ് വിപുലമായ കര്‍മ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവി ഷ്കരിച്ചിരിക്കുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവി ധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകള്‍ ഇതിനകം തന്നെ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
‘ജാഗ്രതയോടെ എക്സൈസ്’ എന്ന സന്ദേശമുയര്‍ത്തിയാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍, കള്ള് കടത്തുന്നതിനായി ഉപയോഗിക്കു ന്ന വാഹനങ്ങള്‍, കള്ള് ചെത്തുന്ന തോട്ടങ്ങള്‍ (തെങ്ങിന് തോപ്പുകള്‍/പനന്തോപ്പുകള്‍) എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് സംഘം തുടര്‍ച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തിവരുന്നു.
കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളില്‍ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകള്‍ കൃത്യമായ രാസ പരിശോധനകള്‍ക്ക് വിധേയമാക്കും. രാസവസ്തുക്കളോ മറ്റോ ചേര്‍ത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ യും വ്യക്തികള്‍ക്കെതിരെയും ഉടനടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
വ്യാജ കള്ള് നിര്‍മാണമോ വിതരണമോ വില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഈ വിവരങ്ങള്‍ നേരിട്ട് 9447178000 എന്ന എക്സൈസ് കണ്ട്രോള് റൂം നമ്പറില്‍ അറിയിക്കാ വുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കു ന്നതായിരിക്കും.
