മണ്ണാര്‍ക്കാട്: ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതുഇടങ്ങളിലും വിദ്യാലയ പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള പുകയില പരസ്യങ്ങളടങ്ങിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജനപ്രിയ ടീമുകളെ പിന്തുണച്ച് സ്ഥാപിച്ചിട്ടുള്ള പരസ്യബോര്ഡുകളി ല്‍ പുകയില ഉല്‍പ്പന്നങ്ങളെ ഉല്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.
പല പരസ്യ ബോര്‍ഡുകളിലും, കായിക താരങ്ങളുടേയോ, പരിശീലകരുടേയോ അല്ലെങ്കില്‍ സ്വാധീനമുള്ള വ്യക്തികളുടേയോ കൈകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വച്ചിരിക്കുന്നതോ, പുകവലിക്കുന്നതോആയ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ജില്ലാമെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത്തരം ബോര്‍ഡുകള്‍ പൊതുജനങ്ങളിലും, യുവജനങ്ങളിലും പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ ചൂണ്ടി ക്കാട്ടുന്നു.
കൂടാതെ കോട്പ 2003 വകുപ്പ് അഞ്ചിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്. നിയമ ലംഘനം നട ത്തുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ രണ്ട് വര്‍ഷം വരെ തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
