മണ്ണാര്‍ക്കാട്: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലുള്ള ഒഴിവുകള്‍ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിര്‍ദേശം. കാലാവധി ഉടന്‍ അവസാനിക്കാനിരിക്കുന്ന പി.എസ്.സി. റാങ്ക്ലിസ്റ്റുകളുമായി ബന്ധപ്പെട്ട ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍ഗണന നല്‍കണമെന്നുമാണ് ആരോഗ്യവകുപ്പ് അഡീ ഷണല് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. വകുപ്പിന് കീഴില്‍ നിരവധി ഒഴിവുക ളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക് ഹോള്‍ഡേഴ്സ് നല്കിയ നിവേദന ത്തെ തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍.
ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാ പനങ്ങളിലേയും, ഓഫിസുകളിലേയും ഒഴിവുകള്‍ സംബന്ധിച്ച് അവലോകനം നടത്തി നടപടി സ്വീകരിക്കണം.കാലതാമസം കൂടാതെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും കീഴ്സ്ഥാപനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം നല്‍കാനും മന്ത്രി ആവശ്യപ്പെ ട്ടു. യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനത്തിന് അര്‍ഹരായവര്‍ക്ക് അവ സരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു.
പി.എസ്.സി മുഖേന സുതാര്യവും സമയബന്ധിതവുമായ നിയമനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ ആശുപത്രികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആയുഷ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം ശക്തിപ്പെടുത്തേണ്ട സാഹചര്യമുള്ളതിനാ ല്‍ എല്ലാ ഒഴിവുകളും കണ്ടെത്തി അടിയന്തരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും, ഇതു വഴി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനാവസരം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
