കരിമ്പ:കോവിഡിന്റെ മറവില്‍ രാജ്യത്തിന്റെ പൊതുമേഖലയെ മുഴുവന്‍ സ്വകാര്യമേഖലക്ക് തീറെഴുതുന്നകേന്ദ്ര നയത്തിനെതി രായ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരിമ്പ പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍, എഐ എസ്എഫ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്,ഉണ്ണികൃഷ്ണന്‍,മുരളി എന്നിവര്‍ സംസാരിച്ചു.സംസ്ഥാനത്തിന് കോവിഡ് 19 പ്രതിരോധ ത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുക,പൊതുമേഖലയെ സംര ക്ഷിക്കുക,തൊഴില്‍ നിയമം സംരക്ഷിക്കുക,തൊഴില്‍ നഷ്ടപ്പെട്ടവ ര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ച് സിപിഐ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പ്രക്ഷോഭ ത്തിന്റെ ഭാഗമായാണ് കരിമ്പയിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ സമരം നടന്നത്.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.