മണ്ണാര്‍ക്കാട്: ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in ല്‍ ജൂണ്‍ 22 മുതല്‍ ലഭ്യമാകും. ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേഡും നല്കി ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് റിസള്‍ട്ട് എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനും കഴിയും.
രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 23ന് വൈകിട്ട് നാല് വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനം മാത്രമായിരിക്കും ലഭിക്കുക. അതേസമയം താഴ്ന്ന ഓപ്ഷ നിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കാന്‍ കാത്തിരിക്കുന്നതിനായി വിദ്യാര്‍ഥിക്ക് താത്കാലിക പ്രവേശനം നേടാം.
ഒന്നാം അലോട്ട്മെന്റില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം അലോട്ട് മെന്റില്‍ മറ്റൊരു സ്കൂളിലോ, അതേ സ്കൂളിലെ മറ്റൊരു കോഴ്സിലോ ആണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കില്‍ സ്കൂളിലെത്തി സ്ഥിര/ താത്കാലിക പ്രവേശനത്തിനുള്ള മുഴുവന്‍ നടപടി കളും പൂര്‍ത്തികരിക്കണം. അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ജൂണ്‍ 23-ന് വൈകിട്ട് 4-ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാല്‍ പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകും.
