മണ്ണാര്‍ക്കാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു. ശനിയാഴ്ച രാവിലെ 10-ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സദസ്സ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ മണ്ണാര്‍ക്കാട് നഗരസഭയിലേയും തെങ്കര പഞ്ചായത്തിലേയും സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളെയാണ് അനുമോദിക്കുന്നത്.
