മണ്ണാര്‍ക്കാട് : ബോക്സ് ഓഫിസില്‍ പുതിയചരിത്രം കുറിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘ദൃശ്യം’ മൂന്നാംഭാഗത്തിന്റെ വിജയമാഘോഷിച്ച് മണ്ണാര്‍ക്കാട്ടെ മോഹന്‍ലാല്‍ ആരാധകര്‍. ആള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോ സിയേഷന് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിവശക്തി തിയേറ്ററിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്. ശിവശക്തി മൂവീസ് ഉടമ രാജഗോപാലന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് മനീഷ്, സെക്രട്ടറി മിഥുന്, സംസ്ഥാന സമിതി അംഗം സുപ്രഭാത്, ട്രഷറര്‍ രതീഷ്, മറ്റുമെമ്പര്മാരായ അജ്മല്‍, പ്രവീണ്‍, ആഷിക്, മോഹന്‍, ജ്യോതിഷ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
