അലനല്ലൂര്‍: മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ്ടു, സി.എം. കിഡ്സ് സ്കോളര്‍ഷിപ്, കെ.എന്‍.എം. മദ്റസ പൊതു പരീക്ഷാവിജയികളെ അനുമോദിച്ചു. ഇന്‍സ്പിറ 26 എന്ന പേരില്‍ നടന്ന അനുമോദന സമ്മേളനം മഹല്ല് ഖത്തീബ് ഷൗക്കത്തലി അന്‍സാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍. അബ്ബാസലി മാസ്റ്റര്‍ അധ്യക്ഷനായി. സി.പി സിദ്ധീഖ് മാസ്റ്റര്‍ ക്ലാസെടുത്തു. മഹല്ല് ഭാരവാഹികളായ അബ്ദുറഹ്മാന് മൗലവി, പി.യൂസഫ്, മുഹമ്മദ് നസിം മാസ്റ്റര്‍, ഫസീഹ് മാസ്റ്റര്‍, ഹാഫിള ദില്‍ന ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങള്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
