മണ്ണാര്‍ക്കാട്: കോവിഡ് ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ ശ്രമി ക്കുന്ന നാടിന് കൈത്താങ്ങേകാനുള്ള ഡിവൈഎഫ്‌ഐ റീസൈ ക്കിള്‍ കേരള പദ്ധതിയുടെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ഉദ്ഘാടനം യുവ നടന്‍ നന്ദു ആനന്ദ് നിര്‍വ്വഹിച്ചു.നന്ദു ആനന്ദില്‍ നിന്നും പഴയ പത്രം ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ധീന്‍ ഏറ്റുവാങ്ങി. ബ്ലോ ക്ക് പ്രസിഡന്റ് ശ്രീരാജ്,ട്രഷറര്‍ ഷാജ് മോഹന്‍,വൈസ് പ്രസിഡണ്ട് മൻസൂർ, ബ്ലോക്ക് സെക്രട്ടറി യേറ്റംഗം ആര്‍ അനൂജ് തുടങ്ങിയവര്‍ പങ്കെടുത്തു. വീടുകളില്‍ നിന്നും ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിച്ച് അത് വിറ്റ് ലഭി ക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കു കയാണ് റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ ചെയ്യുന്നത്.