മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല യില്‍ നിലവില്‍ 7114 പേര് വീടുകളിലും 36 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര് സ്ത്രീകളുടെയും കുട്ടികളുടെയും ആശു പത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നാല് പേർ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7157 പേര് നിരീക്ഷണത്തിലുള്ളത്.
പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും രണ്ട് കടമ്പഴിപ്പുറം സ്വദേശികളും ഒരു മുതലമട സ്വദേശിയും ഒരു കുഴൽ മന്ദം സ്വദേശിയും ഒരു പട്ടാമ്പി സ്വദേശിയും ഒരു കാരാകുറുശ്ശി സ്വദേശിയും ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ 9 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആല ത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 4257 സാമ്പിളുകളില്‍ ഫലം വന്ന 3812 നെഗറ്റീവും 22 എണ്ണം പോസിറ്റീവുമാണ്. ആകെ 39337 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32180 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7322 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847