കുമരംപുത്തൂര്‍:പഞ്ചായത്തിലെ ആശാരിക്കുളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുളം വൃത്തിയാക്കിയത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുളം ഒരു വര്‍ഷത്തോളമായി പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്തി ന്റെ നേതൃത്വത്തില്‍ തോമസ്, രാമചന്ദ്രന്‍, സിദ്ദിഖ് കുളപ്പാടം, നാസര്‍ കുളപ്പാടം, ബിജുമലയില്‍, കണ്ണന്‍ മൈലാമ്പാടം, ജയ മോഹന്‍ , അഷറഫ് മൈലാമ്പാടം, ഫൈസല്‍ കൊന്നപ്പടി, ഷാനു നിഷാനു ,ഉബൈദ്, ഷൗക്കത്ത് എടേരം, നവാസ് അക്കിപ്പാടം, ഷനൂ ബ്, മുസ്തഫ, ഷെഫിക്ക്, ഫൈസല്‍ കഷായപ്പടി, റമീസ് എന്നിവര്‍ പങ്കെടുത്തു.