അഗളി:അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ ശിശുമരണം, ഗര്‍ ഭസ്ഥ ശിശുമരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവി ക്കാന്‍ കാരണം ഐ.സി.ഡി.എസ് ഓഫീസിന്റെ വീഴ്ച്ചയാണെ ന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിനു മുന്‍മ്പില്‍ നിരാഹാര സമരം സംഘടിപ്പിക്കും.തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിരാഹാര സമരം.കെ.പി.സി.സി മെമ്പര്‍ പി.സി. ബേബി ഉദ്ഘാടനം ചെയ്യും.
ഷോളയൂര്‍ പഞ്ചായത്തില്‍ നടന്ന രണ്ട് ശിശുമരണം, മറ്റു പഞ്ചായ ത്തുകളില്‍ നടന്ന ശിശുമരണങ്ങള്‍,അരിവാള്‍ രോഗം,കാര്‍ത്തി ക്കിന്റെ മരണം ഉള്‍പ്പെടെ നടന്നിട്ടുള്ളതില്‍ സര്‍ക്കാര്‍ വകുപ്പുക ള്‍ക്ക് വന്നത് ഗുരുതരമായ വീഴ്ച്ചയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.അട്ടപ്പാടിയിലെ വിവിധ ഊരുകളിലായുള്ള അംഗന വാടികളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് പോഷക ആഹാരം എത്തി ച്ചു നല്‍കുക,കൗമാരക്കാര്‍ക്ക് എത്തിക്കേണ്ട ശര്‍ക്കര, ഉഴുന്ന്,പയര്‍ തുടങ്ങിയവയും അംഗനവാടികള്‍ വഴി വിതരണം ചെയ്യുക, അംഗന വാടിയിലെ വര്‍ക്കര്‍ക്കുള്ള ശബളം നല്‍കുക,പുതൂര്‍ പഞ്ചായത്തി ലെ തടിക്കുണ്ടില്‍ നടന്ന കുറുബ മേഖലയിലെ കുടുംബത്തില്‍ സം ഭവിച്ച ശിശുമരണം പോഷക ആഹാര കുറവും,ദാരിദ്രവും മൂലമാ ണ് ഈ റിപ്പോര്‍ട്ട് അട്ടിമറിച്ച ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്കെ തിരെ വകുപ്പുതല നടപടി എടുക്കുക,അട്ടപ്പാടിയിലെ ഊരുകളില്‍ വനിത ശിശു വികസന വകുപ്പിന്റെ പ്രവര്‍ത്തനത്തിലുള്ള സ്തംഭന അവസ്ഥ മാറ്റണം,അട്ടപ്പാടിയിലെ ആദിവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ഐ.സി.ഡി.എസിലെ ഓഫീസര്‍മാര്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐ.സി.ഡി.എസ് ഓഫീസിനു മുന്‍മ്പി ല്‍ നിരാഹാര സമരം സംഘടിപ്പിക്കുന്നത്.