വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പുഴ : 2026-27 അധ്യയന വര്‍ഷത്തെ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 9.30 ന് പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉദ്ഘാടനം വി. കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത അധ്യ ക്ഷയാവും. ജില്ലാ കലക്ടര്‍ കെ. സുധീര്‍ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാദേവി, മെമ്പര്‍ ബീന ജോയ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിസാമുദ്ദീന്‍ പൊന്നംകോട്, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ഡിഡി.ഇ ടി.എം സലീന ബീവി, എസ്.എസ്.കെ ഡി.പി.സി എം.കെ നൗഷാദലി, പൊറ്റശ്ശേരി ജി.എച്ച്. എസ്.എസ് ഹെഡ്മിസ്ട്രസ് ടി. സബിത, പ്രിന്‍സിപ്പല്‍ പി. സന്തോഷ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി.ജയ രാജന് എന്നിവര്‍ പങ്കെടുക്കും.
