മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഇമേജ് മൊ ബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സിന്റെ ആഭിമുഖ്യത്തില്‍ സ്നേഹാദരവ് നല്കി. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും അ നുമോദിച്ചു.
കോടതിപ്പടി ഇമേജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടന്ന അനുമോദന സമ്മേളനം മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇമേജ് മണ്ണാര്‍ക്കാട് മാനേജ്മെന്റ് പ്രതിനിധി റിയാസ് അധ്യക്ഷനാ യി. ഇമേജ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സലീം കൊണ്ടേത്ത് മുഖ്യപ്രഭാഷണം നടത്തി. മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം മന്ത്രിക്ക് സ്നേഹാപഹാരം സമര്‍പ്പിച്ചു. സമ്പൂര്‍ണ എപ്ലസ് വിജയികള്‍ക്കുള്ള മൊമെന്റോ വിതരണവും നടന്നു.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, വ്യപാാരി വ്യവസായി ഏകോപന സമിതി നേതാക്കളായ രമേഷ് പൂര്‍ണ്ണിമ, സജി ജനത, വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരായ സൗദത്ത് സലീം, മനോജ്, സബിത, പങ്കജം, ചിത്ര, മുന്‍പ്രധാന അധ്യാപിക ആയിഷാബി, ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സ് ഡയറക്ടര്‍ സിറാജ്, മാനേജ്മെന്റ് പ്രതിനിധികളായ ഷിബിലി, ഷംസു, ഇന്‍ഫ്ളുവന്‍സര്‍മാരായ ജംഷീര്‍ മണ്ണാര്‍ക്കാട്, എം.എ ആഷിഖ്, മഞ്ജിമ, അലിയാസ് മണ്ണാര്‍ക്കാട്, നൊമദ് ഷാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.