മണ്ണാര്‍ക്കാട്: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി നല്‍കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ നന്മനിറഞ്ഞ ഉദ്ദേശ്യമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു.ആര്‍ത്തവദിനങ്ങളില്‍ പെണ്‍കുട്ടി കള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ അതീവ ഗൗരവത്തോടെ യും സഹാനുഭൂതിയോടെയുമാണ് സര്‍ക്കാര്‍ കാണുന്നതെന്നും, അതിനാല്‍ ആവശ്യമുള്ളവര്‍ക്ക് അവധി നല്‍കുകയെന്നത് അവരുടെ അവകാശമായി കാണണമെന്നും മണ്ണാര്‍ക്കാട്ട് മാധ്യമങ്ങ ളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
പൊതുസമൂഹത്തില്‍ നിന്നുണ്ടായ നിര്‍ദ്ദേശം സര്‍ക്കാര്‍ ഏറ്റെടുത്തത് വിദ്യാര്‍ഥിനികള്‍ക്കും ജോലിക്ക് പോകുന്ന വനിതകള്‍ക്കും ഒരുപോലെ സഹായകരമാകും. ആര്‍ത്തവദിനങ്ങളിലെ പ്രയാസങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഈ അവധി എല്ലാവരും എടുക്കണമെന്നില്ല, എന്നാല്‍ കഠിനമായ പ്രയാസം അനുഭവിക്കുന്നവരെ ആ ദിവസങ്ങളില്‍ പഠിക്കാനോ ജോലി ചെയ്യാനോ നിര്‍ബന്ധിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
അനുവദനീയമായ അവധിയുണ്ടായാല് ആദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാത്ത സ്ഥിതിയുണ്ടാകും. ആവശ്യമുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഈ തീരുമാനം വലിയതോ തില്‍ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഇനി സ്ത്രീ സമൂഹത്തിന് ഇതില്‍ മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അത് അപ്പോള്‍ ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
