കോട്ടോപ്പാടം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍, അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്തി ന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കോട്ടോപ്പാടം പഞ്ചായത്ത് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സുമയ്യ ചേരെതൊടി, ദീപ ഷിന്റോ, ഗ്രാമപഞ്ചാ യത്ത് അംഗങ്ങളായ സാനിര്‍ ബാബു, സിനി കെ.ജെയിംസ്, നൗഷാദ്, മുഹമ്മദലി പറമ്പത്ത്, കെ. ജനീസ, പി.മുരളീധരന്, കെ.ആസിഫലി, ഫാത്തിമത്തുല്‍ ഹുസ്ന, ആമിനക്കുട്ടി, രജിത, റഷീദ് മുത്തനില്‍, രജനി ഇടമുറ്റത്ത്, കെ.ടി സുല്‍ഫത്ത്, കെ.മുഹമ്മദ് ബഷീര്‍, സ്മിജിത, അയ്യപ്പന്, ഫാത്തിമ സുഹറ, ആസൂത്രണ സമിതി വൈസ് ചെയര്മാന് കല്ലടി അബൂബക്കര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മുന്‍ പഞ്ചായത്ത് അംഗം പാറയില്‍ മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.
