കാരാകുര്‍ശ്ശി: കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ‘തിളക്കം 2കെ26’ എന്ന പേരില്‍ നടത്തിയ അവധിക്കാല ഫുട്ബോള്‍-നീന്തല്‍ പരിശീല ക്യാംപുകള്‍ സമാ പിച്ചു. കിണറുംപടി കരിമ്പാലയിലുള്ള സ്പോര്‍ട്സിറ്റിയില്‍ നടന്ന സമാപനയോഗം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു.
മുങ്ങിമരണങ്ങളും മറ്റ് ജലാശയ അപകടങ്ങളും തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ചെറുപ്രാ യത്തില്‍ തന്നെ നീന്തല്‍പരിശീലനം ലഭ്യമാക്കുകെയന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടി പ്പിച്ചത്. നൂറോളം കുട്ടികള്‍ക്ക് നീന്തല്‍ ക്യാംപില്‍ പങ്കാളികളായി. കായിക ക്യാംപിലൂടെ 150-ഓളം കുട്ടികള്‍ ഫുട്ബോളിലും പരിശീലനം നേടി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ഹഫ്സത്ത് വെള്ളഞ്ജീരി അധ്യക്ഷയായി. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. അലവി മുഖ്യാതി ഥിയായി.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റു കളും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ഉപഹാരങ്ങളും കൂടാതെ, ബലിപെരുന്നാളിനോടനുബന്ധിച്ച് നട ത്തിയ മൈലാഞ്ചി ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയ വരുള്പ്പടെ പങ്കെടുത്തു.
