കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ പാണക്കാടന് റിസര്‍വില്‍ പള്ളാട് ഭാഗത്ത് തമ്പടിച്ച രണ്ട് കാട്ടാനകളെ വനപാലകര്‍ സൈലന്റ്വാലി ബഫര്‍സോണ്‍ ഭാഗത്തേക്ക് തുരത്തി. ഡി.എഫ്. ഒ. സി.അബ്ദുല്‍ ലത്തീഫിന്റെ നിര്‍ദേശപ്രകാരം റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ സി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ദൗത്യം ആരംഭിച്ചത്. അട്ടപ്പാടി ആര്.ആര്.ടി. ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ ദിവാകരനുണ്ണി, മണ്ണാര്‍ക്കാട് ആര്.ആര്.ടി. ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ എസ്. മോഹ നകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മ സേനാംഗങ്ങളും തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്റ്റേഷനിലെ വനപാലകരും താല്‍ക്കാലിക വാച്ചര്‍മാരും ഉള്‍പ്പെടെ 22 പേര് സംഘത്തിലു ണ്ടായിരുന്നു.
വനപാലകരുടെ പരിശോധനയില്‍ പുലര്‍ച്ചെ പള്ളാട് ഭാഗത്തെ തോട്ടംമേഖലയില്‍ ആനയെ കണ്ടതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. പള്ളാട്, എഴുത്തള്ളി വനഭാഗങ്ങളില്‍ കണ്ട ആനകളെ പടക്കമെറിഞ്ഞും പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ചുമാണ് തുരത്തിയത്. ഇവ കൊട്ടക്ക ല്‍ മലയുടെ മുകളിലേക്ക് കയറിപ്പോയതായി അധികൃതര്‍ പറഞ്ഞു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പാണക്കാടന് മലയിലെ ആനകളെ വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് കയറ്റുന്നത്. കൊമ്പനും മോഴയും ഉള്‍പ്പെടെ നാല് കാട്ടാനകളാണ് പാണക്കാടന് മലയിലുള്ളത്. ഇവിടെ നിന്ന് രാത്രികാലങ്ങളില്‍ സമീപത്തെ ജനവാസകേന്ദ്രങ്ങളിലെ ചക്കയും മാങ്ങയും തിന്നാനെത്തുന്ന ഇവ കൃഷിനാശവും വരുത്തുന്നുണ്ട്. ജനങ്ങളും ഭീതിയിലാണ്.
തിരുവിഴാംകുന്ന് സ്റ്റേഷന് പരിധിയിലെ കച്ചേരിപ്പറമ്പ്, കണ്ടമംഗലം മേഖലകളിലാണ് ആനശല്യ മുള്ളത്. കഴിഞ്ഞദിവസം കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടത്തും കാട്ടാനയെത്തിയിരു ന്നു. വൈകിട്ടെത്തുന്ന ആനകള്‍ നേരംവെളുത്തശേഷമാണ് പലപ്പോഴും കാടുകയറുന്നത്. ഇത് റബര്‍ ടാപ്പിങ് തൊഴിലാളികള്‍, മദ്റസാ വിദ്യാര്‍ഥികള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരെയും പ്രതിസന്ധിയിലാക്കുന്നു. മേഖലയില്‍ വനത്തോട് ചേര്‍ന്ന റോഡിന്റെ ഇരുവശത്തുമുള്ള അടി ക്കാടുകള്‍ വെട്ടിത്തെളിക്കാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും അടിയന്തര നടപടി വേണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം കാട്ടാനകളെ പ്രതിരോധിക്കാനാവശ്യമായ നടപടികള്‍ വനംവകുപ്പിന്റെ നേതൃത്വ ത്തില്‍ സ്വീകരിച്ചുവരുന്നുണ്ട്. വനപാലകരുടെ രാത്രികാല പട്രോളിങ്ങും ശക്തമാക്കിയതായും പാണക്കാടന് മലയ്ക്ക് ചുറ്റും സിംഗിള്‍ ലൈന്‍ ഫെന്‍സിങ് നിര്‍മിച്ചതായും ഡ്രോണ്‍ ഉപയോഗി ച്ചും കാട്ടാനകളെ നിരീക്ഷിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
