കോട്ടോപ്പാടം: കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അധ്യക്ഷനായി. നേതാക്കളായ എ.അസൈനാര്‍, പി.മുരളീധരന്, കെ.ജി ബാബു, സി.ജെ രമേശ്, കെ.കെ ഹംസ, ജോസ്, അസ്മണി, സലീം, നിജോ വര്‍ഗീസ്, നൗഷാദ്, ടി.ടി ഹുസൈന്, സിജാദ് തുടങ്ങിയവര്‍ സംസാരിച്ചു.
