മണ്ണാര്‍ക്കാട്: വള്ളുവനാട്ടിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് കഞ്ഞിപ്പാ ര്‍ച്ച നടത്തി. കൂത്തുമാടം ഗ്രൗണ്ടില്‍ നടന്ന കഞ്ഞിപ്പാര്‍ച്ചയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടു ത്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. താലപ്പൊലി നാളായ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായാണ് കഞ്ഞിപ്പാര്‍ച്ച ഒരുക്കിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എസ്.അജയകുമാര്‍, രവീന്ദ്രന്, ബിജു, ആഘോഷ കമ്മിറ്റി ഭാരവാഹി കളായ രഞ്ജിത്ത്, മോഹന്‍ദാസ്, രതീഷ്, യു.ജി.എസ്. പി.ആര്.ഒ. കെ.ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
