മണ്ണാര്‍ക്കാട്: ആണ്ടിപ്പാടത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപയും ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ആണ്ടിപ്പാടം നിസ്കാര പള്ളിക്ക് സമീപം കൊല്ലത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ പരീക്ഷാവശ്യത്തിനായി ഷാഹുല്‍ ഹമീദും കുടുംബവും എറണാകുളത്ത് പോയ സമയത്താണ് കവര്‍ച്ച നടന്നിരിക്കുന്നത്. മകളുടെ വിവാഹാവശ്യത്തിനായി കരുതിവെച്ച സ്വര്‍ണവും മറ്റുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിറകുവശത്തെ വാതില്‍വഴിയാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് കരുതുന്നത്. ഷാഹുല്‍ ഹമീദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വീട്ടുകാര്‍ പുറത്ത് പോയത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോ ടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മുറിക്കുള്ളിലെ അലമാരയിലെ വസ്ത്ര ങ്ങളും മറ്റും വാരിവലിച്ച് താഴെയിട്ട നിലയിലായിരുന്നു. ഇത് കണ്ട് അലമാര പരിശോധിച്ചപ്പോഴാ ണ് സ്വര്‍ണവും പണവുമെല്ലാം നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതുപ്രകാരം പൊലിസെത്തി പ്രാഥമിക പരിശോധന നടത്തി.
ചൊവ്വാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി.മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ. എസ്.അഷറഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.
