മണ്ണാര്‍ക്കാട്: നാഷണല്‍ മെറിറ്റ് കം മീന്‍സ് ദേശീയ സ്കോളര്‍ഷിപ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ചനേട്ടം. എട്ടാം ക്ലാസിലെ മിടുക്കരായ വിദ്യാര് ഥികള്‍ക്കായി നടത്തിയ പരീക്ഷയില്‍ സ്കൂളിലെ 27 പേരാണ് സ്കോളര്‍ഷിപിന് അര്‍ഹരായത്. ഇത്തവണത്തെ പരീക്ഷയിലും എം.ഇ.എസ്. സ്കൂള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതായി അധികൃതര്‍ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാ ണിത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തി ലാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സ്കോളര്‍ഷിപ് നേടുന്നവര്‍ക്ക് പ്ലസ്ടു വരെ 48,000 രൂപ സാമ്പത്തികസഹായം ലഭിക്കും. മുന്‍വര്‍ഷങ്ങളിലും എന്‍.എം.എം.എസ്. പരീക്ഷയില്‍ എം.ഇ. എസ്. സ്കൂളിന് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
സ്കോളര്‍ഷിപിന് അര്‍ഹരായ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് ഷെറിന് അബ്ദുല്ല, സെക്രട്ടറി കെ.പി അക്ബര്‍, ട്രഷറര്‍ കീടത്ത് അബ്ദു, പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാന അധ്യാപകന് പി.അന്‍വര്‍ സാദത്ത്, മുന്‍ പ്രധാന അധ്യാപിക കെ.ആയിഷാബി, സ്റ്റാഫ് സെക്രട്ടറി ഷാനവാസലി. വൈ. നസീര്‍, കണ്‍വീനര്‍മാരായ യു.എന്‍ ബുഷറ, ആദില ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.
