എടത്തനാട്ടുകര: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് വിജയ ത്തില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലയില്‍ ഒന്നാംസ്ഥാനം. സ്കൂളിലെ 49 വിദ്യാര്‍ഥികളാണ് മഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്. 12 വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങളിലും, 23 പേര്‍ക്ക് എട്ട് വിഷയങ്ങളിലും എപ്ലസ് ലഭിച്ചിട്ടു ണ്ട്. പരീക്ഷയെഴുതിയ 454 വിദ്യാര്‍ഥികളില്‍ 451 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
വിജയികള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്കി. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്.പ്രതീഭ അധ്യക്ഷയായി. പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, വിജയശ്രീ കോര്‍ഡിനേറ്റര്‍ കെ.ജി. സുനീഷ്, സ്റ്റാഫ് സെക്രട്ടറി എം.ജിജേഷ്, മുന്‍പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, എസ്.ആര്.ജി. കണ്‍വീനര്‍ എം.പി. സവിത, അധ്യാപകരായ വിനീത തടത്തില്‍, ടി. കരുണ, കെ. ഷീജ, ടി.കെ സുനിത, എ. സ്വാലിഹ, വി.പി അബൂബക്കര്‍, പി.അബ്ദുള്‍ സലാം, രാധാകൃഷ്ണന്, സി.സിദ്ദീഖ്, സി.ബഷീര്‍, എം.ഷാനിര്‍, രക്ഷിതാക്കളായ എ.എം ബ്രിജേഷ്, അഷറഫ് എക്സല്‍, കെ.അബ്ദുല്‍ നാസര്‍, അഷ്റഫ് തയ്യല്‍ എന്നിവര്‍ സംസാരിച്ചു.
