കല്ലടിക്കോട് : സി.ഐ.ടി.യു. കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലടിക്കോട് ദീപാ ജംങ്ഷനില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. കേന്ദ്ര ലേബര്‍ കോഡിനെതിരെ ഡല്‍ഹി നോയിഡയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യച്ചങ്ങല നടന്നത്. ലേബര്‍ കോഡ് പിന്‍വലിക്കുക, തൊഴിലവകാശം സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. സി.പി.എം. മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.ജി വത്സന് അബ്ദുള്‍ ഗഫൂര്‍, മണികണ്ഠന്, എം.ചന്ദ്രന്, എം.യു രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
