എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ഏകദിന അവധിക്കാല മീഡിയ ക്യാംപ് സംഘടിപ്പിച്ചു. പ്രൊമോ വിഡിയോ, റീല്‍സ് നിര്‍മാണം, ഫോട്ടോ ഗ്രഫി, വീഡിയോ എഡിറ്റിങ് എന്നിവയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് അവബോധമുണ്ടാ ക്കാനായി നടത്തിയ ക്യാംപില്‍ 2025-28 ബാച്ചിലെ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി. തച്ചമ്പാറ ദേശബന്ധു ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് മെന്റര്‍ എ.ജയശങ്കര്‍, ജി.ഒ.എച്ച്.എസ്. കൈറ്റ് മെന്റര്‍ എം.ജിജേഷ്, കൈറ്റ് മിസ്ട്രെസ് എ.സുനിത എന്നി വര് ക്യാംപിന് നേതൃത്വം നല്കി. ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളായ കെ.റിസ ഫാത്തിമ, സി. മുഹമ്മദ് ദില്ഹാജ്, കെ.റബീഹ, സി.അദീന, വി.ടി മുഹമ്മദ് യാസീന്‍ എന്നിവര്‍ സംസാരിച്ചു.
