തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയം. 3.30 മുതല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. 4, 14, 290 പേര് പരീക്ഷയെഴുതിയതില്‍ 4,14, 056 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 30, 514 പേര് ഫുള്‍ എപ്ലസും നേടി. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും നമ്മുടെ കേരളം മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെയായിരുന്നു ഈവര്‍ഷത്തെ പരീക്ഷകള്‍ നടന്നത്. ഏപ്രില്‍ 14 മുതല്‍ മെയ് 02 വരെയായിരുന്നു മൂല്യനിര്ണ യം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങ ളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടിക ള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇവര്‍ക്ക് ഇളവ് അനുവ ദിക്കേണ്ടി വന്നു.
എസ്.എസ്.എല്‍.സി. ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
results.kerala.gov.in,
examresults.kerala.gov.in,
prd.kerala.gov.in,
kbpe.kerala.gov.in,
results.digilocker.gov.in,
sslcexam.kerala.gov.in,
thslcexam.kerala.gov.in/thslc,
sslchiexam.kerala.gov.in,
thslchiexam.kerala.gov.in,
ahslcexam.kerala.gov.in
